കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂരിന്‍റെ കൊലപാതകം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് അഡ്വ. സജീവ് ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും മൻസൂർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാവില്ല. മൻസൂറിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.സജീവ് ജോസഫ്. മൻസൂറിന്‍റെ പിതാവ് മുസ്‌തഫയെ കണ്ട സജീവ് ജോസഫ് അനുശോചനം അറിയിച്ചു.
മൻസൂർ വധം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് അഡ്വ.സജീവ് ജോസഫ് Read More:മൻസൂർ കൊലപാതകം; ഷിനോസിന്‍റെ മൊബൈൽ ഫോണിൽ നിർണായക വിവരങ്ങള്‍
യാതൊരു പ്രകോപനവുമില്ലാതെ ഒരു കുടുംബത്തിന്‍റെ അത്താണിയായിരുന്ന രണ്ട് ചെറുപ്പക്കാരെ ഇല്ലാതാക്കാൻ സിപിഎം നടത്തിയ അതിക്രമം പൊറുക്കാൻ കഴിയുന്നതല്ല. യഥാർഥ പ്രതികളെക്കുറിച്ച് കൃത്യമായ വിവരം മൻസൂറിന്‍റെ അനുജൻ മുഹ്സിൻ നൽകിയിട്ടും അറസ്റ്റ് ചെയ്യാനും അന്വേഷണം നടത്താനും പൊലീസ് തയ്യാറാകുന്നില്ല. ഭരിക്കുന്ന പാർട്ടിയുടെ കുഴലൂത്തുകാരാണ് എന്ന് തെളിയിക്കുന്നതാണ് പൊലീസ് നടപടിയെന്നും സജീവ് ജോസഫ് പറഞ്ഞു.
Read More:പാനൂർ കൊലപാതകം: അറസ്‌റ്റിലായ പ്രതി ഷിനോസിനെ റിമാൻഡ് ചെയ്‌തു