കണ്ണൂർ:മതിയായ രേഖകളില്ലാതെ 50000 രൂപക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ആണ് അറിയിപ്പ് നൽകിയത്. നിയമാനുസൃതമല്ലാതെ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങൾ എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
രേഖകളില്ലാതെ 50000 രൂപക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്താല്‍ നടപടി - ടി.വി സുഭാഷ്
നിയമാനുസൃതമല്ലാതെ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങല്‍ എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും
രേഖകളില്ലാതെ 50000 രൂപക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്താല്‍ നടപടി
പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കലക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റി മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യാവുന്നതാണ്. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ .കുഞ്ഞമ്പുനായര്‍, ജില്ലാ ട്രഷറി ഓഫീസര്‍ കെ. പി ഹൈമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അപ്പീലുകള്‍ പരിശോധിക്കുക.