കണ്ണൂര്‍: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. ഒമ്പത് വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പരിയാരം പൊലീസാണ് പിടികൂടിയത്. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ അഹമ്മദ് കബീറിനെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ബാബുമോന്‍റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് പിടികൂടിയത്. ഒന്നര കോടിരൂപ ഇയാൾ വിവിധ നിക്ഷേപ പദ്ധതികളുടെ പേരില്‍ പലരില്‍ നിന്നായി വാങ്ങി വഞ്ചിച്ച കേസിൽ കണ്ണൂര്‍ ജയിലില്‍ കഴിയവേ 2010-ലാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ഒന്‍പത് വര്‍ഷകാലമായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍ - ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
മുഴപ്പിലങ്ങാട് സ്വദേശി ടികെ അഹമ്മദ് കബീറിനെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ബാബുമോന്‍റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് പിടികൂടിയത്. രണ്ട് കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു
തുടര്‍ന്നാണ് എസ്‌ഐ ബാബുമോന്‍ പ്രതിയെ പിടികൂടാനായി അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സൈബര്‍സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തമിഴ്‌നാട്ടിലെ ഡിണ്ടിക്കല്‍ ഭാഗത്ത് ഉള്ളതായി വിവരം ലഭിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒഡന്‍ചത്രം എന്ന സ്ഥലത്തെ ബേക്കറിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പരിയാരം പൊലീസ് ഇയാളെ ചോദ്യം ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍പി സഹദേവന്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.