കേരളം

kerala

ETV Bharat / state

തളിപ്പറമ്പയില്‍ സ്‌കൂട്ടറും ടാക്‌സിയും കൂട്ടിയിടിച്ച് അപകടം - ചിറവക്കില്‍ അപകടം

അപകടത്തില്‍ സാരമായി പരിക്കേറ്റ ഓട്ടോ-ടാക്‌സി ഡ്രൈവര്‍ ബാബു മാമ്പ എന്നയാളെ പരിയാരം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Accident in scooter and taxi collision
ചിറവക്കില്‍ സ്‌കൂട്ടറും ടാക്‌സിയും കൂട്ടിയിടിച്ച് അപകടം

By

Published : Feb 11, 2020, 4:36 AM IST

കണ്ണൂർ: തളിപ്പറമ്പ ചിറവക്കില്‍ സ്‌കൂട്ടറും ടാക്‌സിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ-ടാക്‌സി ഡ്രൈവർക്ക് ഗുരുതര പരിക്ക്. എതിർ ദിശകളിൽ നിന്ന് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്‌ത് വന്ന ഇരുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തളിപ്പറമ്പില്‍ നിന്നും കുപ്പം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തളിപ്പറമ്പയിലേക്ക് വരികയായിരുന്ന മഹീന്ദ്ര ജീറ്റോ ഓട്ടോ-ടാക്‌സിയുമാണ് കൂട്ടിയിടിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.

ചിറവക്കില്‍ സ്‌കൂട്ടറും ടാക്‌സിയും കൂട്ടിയിടിച്ച് അപകടം

ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഓട്ടോ-ടാക്‌സി ഡ്രൈവര്‍ ബാബു മാമ്പ എന്നയാളെ പരിയാരം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്‌കൂട്ടര്‍ യാത്രികന്‍ പരിക്കുകളില്ലാതെ അത്‌ഭുതകരമായി രക്ഷപെട്ടു. തളിപ്പറമ്പ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

ABOUT THE AUTHOR

...view details