ബൈക്ക് കാറിന് പിന്നില്‍ ഇടിച്ചു ; ഒരാള്‍ മരിച്ചു - latest accident
കതിരൂർ സ്വദേശി സനം ഹൗസിൽ മുഹമ്മദ് ഷെറിൻ (23) ആണ് മരിച്ചത്.ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തൊട്ടുമുന്നിലുണ്ടായ കാറില്‍ ഇടിക്കുകയായിരുന്നു
കാറിന് പിന്നിൽ ബൈക്കിടിച്ച് അപകടം; ഒരാള്‍ മരിച്ചു
കണ്ണൂര്‍: കൂത്തുപറമ്പിൽ ബൈക്ക് കാറിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കതിരൂർ സ്വദേശി സനം ഹൗസിൽ മുഹമ്മദ് ഷെറിൻ (23) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുമ്പിൽ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് മുൻപിലായിരുന്നു അപകടം.