കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - accident in kannur
കാറമേൽ സ്വദേശി വിവേക് വേണുഗോപാലാണ് മരിച്ചത്
കണ്ണൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു
കണ്ണൂർ: പയ്യന്നൂരിലെ വെള്ളൂരിൽ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാറമേൽ സ്വദേശി വിവേക് വേണുഗോപാലാണ് മരിച്ചത്. രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. പയ്യന്നൂരിൽ നിന്നും ചീമേനിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. വിവേക് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
Last Updated : Dec 13, 2019, 3:21 PM IST