കണ്ണൂര്‍:തളിപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ ചെനയന്നൂര്‍ ഭണ്ഡാരപ്പാറ സ്വദേശി മുഹമ്മദ് ഷബീറാണ് (28) മരിച്ചത്.
തളിപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - തളിപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാറിലുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്പിലെ ചുമട്ടുതൊഴിലാളിയായ അബ്‌ദുള്‍ഖാദറിന്‍റെ മകനാണ് മരിച്ച ഷബീര്‍.
കാറിലുണ്ടായിരുന്ന സനീഷ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്‌ച(13.08.2022) രാവിലെ ഏഴ് മണിയോടെ ആലക്കോട് റോഡിലാണ് അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഷബീര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
എളമ്പേരംപാറയിലെ മരമില്ലില്‍ ജോലി ചെയ്യുന്ന ഷബീര്‍ രാവിലെ മില്ലിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സനീഷിനെ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ചികിത്സ നല്‍കുന്നതിനായി മംഗലാപുരത്തേക്ക് മാറ്റി.