കണ്ണൂർ കലക്ട്രേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു - kannur collectorate news
എആർ ക്യാമ്പിലെ ടെക്നിക്കൽ സ്റ്റാഫ് പരിശോധിക്കുന്നതിനിടെയാണ് വെടിയുതിർന്നത്
കണ്ണൂർ കലക്‌ട്രേറ്റിൽ വച്ച് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു
കണ്ണൂർ: കലക്ട്രേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു. തെരഞ്ഞെടുപ്പ് നിരീക്ഷകൻ്റെ ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടിയുതിർന്നത്. തിര നിറച്ചത് ശരിയാകാത്തത് എആർ ക്യാമ്പിലെ ടെക്നിക്കൽ സ്റ്റാഫ് പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.