കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം പ്രവർത്തകന്‍റെ കട തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ 14 വര്‍ഷത്തിനു ശേഷം പിടികൂടി. ഞാറ്റുവയല്‍ സ്വദേശി പൂമംഗലോറത്ത് അബ്ദുള്‍ റസാഖി (40) നെയാണ് സിഐ എന്‍.കെ സത്യനാഥിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന പ്രതിയെ 14 വര്‍ഷത്തിനു ശേഷം പിടികൂടി - കണ്ണൂർ വാർത്തകൾ
തളിപ്പറമ്പിൽ സിപിഎം പ്രവർത്തകന്‍റെ കട തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ 14 വര്‍ഷത്തിനു ശേഷം പിടികൂടി.ഞാറ്റുവയല്‍ സ്വദേശി പൂമംഗലോറത്ത് അബ്ദുള്‍ റസാഖി (40) നെയാണ് 14 വര്‍ഷത്തിനു ശേഷം പിടികൂടിയത്.
2007 ഓഗസ്‌റ്റ് 20 നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. രാഷ്ട്രീയ സംഘര്‍ഷത്തിനിടെ സി.പി.എം പ്രവര്‍ത്തകനായ തളിപ്പറമ്പിലെ സിനോദിന്‍റെ ഉടമസ്ഥതയിലുള്ള കട തീവെച്ച് നശിപ്പിക്കുകയായിരുന്നു. കേസില്‍ പ്രതിയായ ഇയാള്‍ പൊലിസിന് പിടികൊടുക്കാതെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
തുടര്‍ന്ന് തളിപ്പറമ്പ് കോടതി 2017ല്‍ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് മാര്‍ക്കറ്റിലെത്തിയ പ്രതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് സംഘം എത്തുകയും സാഹസികമായി പിടികൂടുകയായിരുന്നു. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാഡ് ചെയ്തു.