കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ എംപിയും എംഎല്‍എയുമായ എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയെന്നും, പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സിയുടെ നടപടി. പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അബ്ദുള്ളകുട്ടി പ്രസ്താവനകള്‍ തുടർന്നെന്നും, പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചെന്നും കെ.പി.സി.സി ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു. കെ.പി.സി.സി. ആവശ്യപ്പെട്ട വിശദീകരണത്തിന് പരിഹാസപൂര്‍വമായ മറുപടിയാണ് അബ്ദുള്ളകുട്ടി നല്‍കിയതെന്നും പത്രകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മോദിയെ ഗാന്ധിയോട് ഉപമിച്ച് വികസന നായകനാക്കിയ എഫ്ബി പോസ്റ്റിനെതിരെ കണ്ണൂർ ഡിസിസിയാണ് നേരത്തെ കെപിസിസിക്ക് പരാതി നൽകിയത്.
മോദി അനുകൂല പരാമർശം: എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസില്‍ നിന്ന് പുറത്താക്കി
വിശദീകരണം ചോദിച്ചിട്ടും പാർട്ടിക്ക് ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ കെപിസിസി തീരുമാനിച്ചത്
എ.പി അബ്ദുള്ളക്കുട്ടി
പാവപ്പെട്ടവന് വേണ്ടി മോദി ചെയ്ത ഗാന്ധിയൻ മോഡൽ പ്രവർത്തനങ്ങൾ ആണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കടുത്ത ആരോപണവുമായയും അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Last Updated : Jun 3, 2019, 2:23 PM IST