കേരളം

kerala

ETV Bharat / state

ആടിവേടൻ വരുന്നു: ദുരിതങ്ങൾ അകലട്ടെ - ആടിവേടൻ

വടക്കൻ കേരളത്തിലെ തെയ്യക്കോലങ്ങൾക്കൊപ്പം ചേർത്തുവെക്കാവുന്ന നല്ലൊരു കലാരൂപം കൂടിയാണ് ആടിവേടൻ.

കർഷക മനസ്സിൽ ആധിയും വ്യാധിയും അകറ്റാൻ ആടിവേടൻ വരവായി

By

Published : Jul 21, 2019, 9:35 PM IST

കണ്ണൂർ: ദുരിതങ്ങൾ തോരാതെ പെയ്യുന്ന നേരത്ത് കർഷക മനസ്സിൽ ആധിയും വ്യാധിയും അകറ്റാൻ ആടിവേടൻ വരവായി. ഉത്തര മലബാറിലെ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആചാരമെന്ന നിലയിലാണ് വേടൻ കെട്ടിയാടൽ നടന്നുവരുന്നത്. മുമ്പ് ആടിവേടന്‍റെ വരവ് കർക്കിടക മാസാരംഭത്തിലെ പ്രധാന ചടങ്ങായിരുന്നെങ്കിലും കാലത്തിന്‍റെയും തലമുറയുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളർച്ചയും കാർഷിക മേഖലയുടെ തകർച്ചയും കാരണം ഭൂരിഭാഗം പ്രദേശങ്ങളിലും ആടിവേടൻ കെട്ടിയാടൽ ആചാരക്രമം മാത്രമായി.

കർഷക മനസ്സിൽ ആധിയും വ്യാധിയും അകറ്റാൻ ആടിവേടൻ വരവായി

വടക്കൻ കേരളത്തിലെ തെയ്യക്കോലങ്ങൾക്കൊപ്പം ചേർത്തുവെക്കാവുന്ന നല്ലൊരു കലാരൂപം കൂടിയാണ് ആടിവേടൻ. മുഖത്തും ദേഹത്തും ചായം പൂശി തിളങ്ങുന്ന കിരീടവും, വർണ്ണപ്പൊലിമയാർന്ന ആടയാഭരണങ്ങളും ധരിച്ച് സമുദായത്തിലെ മുതിർന്ന കാരണവർക്കൊപ്പം വാദ്യത്തിന്‍റെ അകമ്പടിയോടെയാണ് ആടിവേടൻ എത്തുന്നത്. കത്തിച്ചുവെച്ച നിലവിളക്കും, നിറനാഴിയുമായി വീട്ടിലെ മുതിർന്ന സ്തീകൾ വേടനെ സ്വീകരിക്കും. ശിവ സാന്നിധ്യത്തിനായി തപസ്സുചെയ്യുന്ന അർജ്ജുനന്‍റെ തപശക്തിയെ പരീക്ഷിക്കാൻ വേടന്‍റെ രൂപത്തിൽ അർജ്ജുനന്‍റെ മുന്നിലെത്തിയ പരമശിവന്‍റെ കഥയാണ് ആടിവേടൻ വീടുകളില്‍ അവതരിപ്പിക്കുന്നത്. ചടങ്ങുകൾ അവസാനിച്ചാൽ കൃഷിക്കും വീടിനും വീട്ടുകാർക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി ആടിവേടൻ അടുത്ത ഭവനം ലക്ഷ്യമാക്കി നടന്നകലും.

ABOUT THE AUTHOR

...view details