കേരളം

kerala

ETV Bharat / state

നിമിഷ നേരം കൊണ്ട് 'ബുള്ളറ്റും' 'മോഹന്‍ലാലും' വ്യത്യസ്‌ത കലാസൃഷ്ടിയുമായി കിരണ്‍ - കലാ സൃഷ്ടികളിലൂടെ വീട്ടുചുമരില്‍ വിസ്‌മയം തീര്‍ത്ത് യുവാവ്

വീട്ടിലെ പാത്രങ്ങള്‍ക്കൊണ്ട് നിമിഷനേരം കൊണ്ടാണ് കിരണ്‍ വിസ്‌മയം തീര്‍ക്കുന്ന ബുള്ളറ്റ് നിര്‍മിക്കുന്നത്

വ്യത്യസ്‌ത കലാസൃഷ്ടിയുമായി കിരണ്‍  ബുള്ളറ്റും മോഹന്‍ലാലും  കലാ സൃഷ്ടികളിലൂടെ വീട്ടുചുമരില്‍ വിസ്‌മയം തീര്‍ത്ത് യുവാവ്  Kiran with different artwork
വ്യത്യസ്‌ത കലാസൃഷ്ടിയുമായി കിരണ്‍

By

Published : Jul 23, 2022, 9:37 PM IST

കണ്ണൂര്‍:വ്യത്യസ്‌ത കലാ സൃഷ്ടികളിലൂടെ വീട്ടുചുമരില്‍ വിസ്‌മയം തീര്‍ക്കുകയാണ് കമ്പില്‍ സ്വദേശിയായ ഇരുപത്തിയാറുകാരന്‍. കമ്പിലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനകാരാനായ കിരണ്‍ രാജാണ് പുതുമയാര്‍ന്ന കലാസൃഷ്ടി ആവിഷ്‌കാരത്തിലൂടെ ജനശ്രദ്ധ നേടുന്നത്. കലാസൃഷ്ടികളിലെ പുതുമ തേടിയുള്ള യാത്രകളാണ് കിരണ്‍ രാജിനെ മറ്റ് കലാകാരന്മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

വ്യത്യസ്‌ത കലാസൃഷ്‌ടിയുമായി കിരണ്‍

വീട്ടിലെ ഉപയോഗ ശൂന്യമായ വസ്‌ത്രങ്ങള്‍ പാത്രങ്ങള്‍ പച്ചക്കറികള്‍ എന്നിവയാണ് കലാരൂപങ്ങള്‍ ഉണ്ടാക്കാനായി കിരണ്‍ ഉപയോഗിക്കുന്നത്. 2019ലാണ് വ്യത്യസ്തമായ കലാരംഗത്തേക്കുള്ള കിരണിന്‍റെ യാത്രയാരംഭിച്ചത്. കൊവിഡ് കാലം ഇതിന് ഏറെ ഉപയോഗപ്രദമാക്കി.

വസ്‌ത്രങ്ങള്‍ക്കൊണ്ടും ഉറുമ്പിനെക്കൊണ്ടും മോഹന്‍ലാലിന്‍റെ രൂപമുണ്ടാക്കിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ കിരണിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. കൂടാതെ ഐ പി എല്‍ ആരാധകര്‍ക്കായി കിരണ്‍ നിര്‍മിച്ച ധോണിയുടെ രൂപവും പച്ചക്കറികള്‍ക്കൊണ്ട് കിരണ്‍ നിര്‍മിക്കുന്ന സൃഷ്ടികളുമെല്ലാം കാഴചക്കാര്‍ക്ക് കൂടുതല്‍ വിസ്‌മയമായി.

മാത്രമല്ല യുവാക്കള്‍ക്ക് പ്രിയപ്പെട്ട ബുള്ളറ്റ് ബൈക്കും നിമിഷങ്ങള്‍ കൊണ്ട് കിരണ്‍ തയ്യാറാക്കും. അതും വീട്ടിലെ പാത്രങ്ങള്‍ ഉപയോഗിച്ചാണെന്നാതാണ് ശ്രദ്ധേയം. വരും നാളുകളിലും കാഴ്‌ചക്കാര്‍ക്കായി വേറിട്ട വിസ്‌മയങ്ങള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കിരണ്‍.

also read:വരയ്ക്കുമ്പോൾ ഗിരിജ "ബേബിയല്ല": ലോക്ക് ഡൗണില്‍ ഉണരുന്ന കലാഹൃദയങ്ങൾ

ABOUT THE AUTHOR

...view details