തലശ്ശേരി കടൽപ്പാലത്തിൽ നിന്നും കടലിൽ വീണ് മധ്യവയസ്കൻ മരണപെട്ടു - The man was not identified.
തലശ്ശേരി കടൽപ്പാലത്തിൽ നിന്നും കടലിൽ വീണ് മധ്യവയസ്കൻ മരണപെട്ടു
കണ്ണൂർ:തലശ്ശേരി കടൽപ്പാലത്തിൽ നിന്നും കടലിൽ വീണ് മധ്യവയസ്കൻ മരണപെട്ടു. കടൽപ്പാലത്തിൻ്റെ മുകളിൽ ഇരിക്കുന്നതിനിടെ അബദ്ധത്തിൽ കടലിലേക്ക് വീഴുകയായിരുന്നു.വൈകിട്ട് 3.30 യോടെയാണ് സംഭവം. കടൽപ്പാലത്തിലിരിക്കുകയായിരുന്നയാൾ കടലിലേക്ക് വീഴുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സും,പൊലീസും സ്ഥലത്തെത്തി.തിരച്ചിൽ നടത്തുന്നതിനിടെ ശക്തമായ തിരയിൽ കടലിൽ വീണയാൾ കരക്കടിഞ്ഞു. ഉടൻതന്നെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.