കേരളം

kerala

ETV Bharat / state

A K Vasudevan IPS Service Life നെഹ്‌റു അടക്കമുള്ളവര്‍ക്ക് സുരക്ഷ ഒരുക്കി; സേവന ജീവിതത്തിന്‍റെ അഭിമാന നിമിഷങ്ങളെയോര്‍ത്ത് എകെ വാസുദേവന്‍ ഐപിഎസ്

Security To Jawaharlal Nehru 1953ല്‍ ആവടി സമ്മേളനത്തിന്‍റെ വേദിയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ (Jawaharlal Nehru) മലബാർ സ്പെഷ്യൽ പൊലീസ് ഇൻസ്പെക്‌ടറായാണ് (Malabar special police inspector) വാസുദേവൻ തന്‍റെ സുരക്ഷ ചുമതല ഏറ്റെടുത്തത്

a k vasudevan ips  a k vasudevan ips service life  achievements  Jawaharlal Nehru  Malabar special police inspector  Vaudevan  Sanjeeva reddy  Zail Singh  Morarji Desai  Indira gandhi  ജവഹര്‍ലാല്‍ നെഹ്‌റു  എ കെ വാസുദേവന്‍ ഐപിഎസ്  ആവടി  ലബാർ സ്പെഷ്യൽ പൊലീസ് ഇൻസ്പെക്‌ടറായാണ്  സഞ്ജീവ റെഡ്ഡി  സെയിൽസിങ്  മൊറാർജി ദേശായി
A K Vasudevan IPS Service Life

By ETV Bharat Kerala Team

Published : Sep 2, 2023, 10:19 PM IST

സേവന ജീവിതത്തിന്‍റെ അഭിമാന നിമിഷങ്ങളെയോര്‍ത്ത് എ കെ വാസുദേവന്‍ ഐപിഎസ്

കണ്ണൂർ:93 വയസുള്ള വാസുദേവൻ (Vaudevan) ഇന്ന് വിശ്രമ ജീവിതത്തിലാണ്. കഴിഞ്ഞ കാലത്തെ ഇന്ത്യൻ ഭരണ കർത്താക്കളെകുറിച്ചും രാഷ്ട്രീയ നേതാക്കളുടെ ഓർമ്മകളെ കുറിച്ചും പറയാൻ അദ്ദേഹത്തിന് ഏറെയുണ്ട്. കണ്ണൂർ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ബന്ധുക്കൾ വിദേശത്ത് അസി. സ്‌റ്റേഷൻ മാസ്‌റ്ററായി ജോലി ഓഫർ ചെയ്‌തു.

പാസ്‌പോര്‍ട്ട് കിട്ടാൻ വൈകുമെന്ന് അറിഞ്ഞതോടെ അത് ഉപേക്ഷിച്ചു. 1950 എംഎസ്‌പി (MSP) വിഭാഗത്തിൽ പരീക്ഷ എഴുതി കിട്ടിയതോടെ അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ട്രെയിനിങ് കഴിഞ്ഞ ശേഷം തെലങ്കാനയിലായിരുന്നു ആദ്യ നിയമനം.

പിന്നീട് 1953ല്‍ ആവടി സമ്മേളനത്തിന്‍റെ വേദിയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ (Jawahar lal nehru) മലബാർ സ്പെഷ്യൽ പൊലീസ് ഇൻസ്പെക്‌ടറായാണ് (Malabar special police inspector) വാസുദേവൻ തന്‍റെ സുരക്ഷ ചുമതല ഏറ്റെടുത്തത്. അന്ന് സുരക്ഷ ചുമതലയുള്ള 30 അംഗ പ്ലാറ്റൂണിന്‍റെ മേധാവിയായിരുന്നു വാസുദേവൻ. സമ്മേളനത്തിന്‍റെ നാലുദിവസവും നെഹ്റുവിന്‍റെ സുരക്ഷ ചുമതല വാസുദേവനായിരുന്നു.

തുടർന്ന് രാഷ്ട്രപതി സഞ്ജീവ റെഡ്ഡി (Sanjeeva reddy), സെയിൽസിങ് (Zail Singh) എന്നിവരുടെ കേരള സന്ദർശനത്തിലും വാസുദേവൻ സുരക്ഷ ചുമതലക്കാരനായിരുന്നു. മൊറാർജി ദേശായിയുടെ (Morarji Desai) കോഴിക്കോട് സന്ദർശനത്തിലും ഇന്ദിരാഗാന്ധി (Indira gandhi) മൂന്നുതവണ പ്രധാനമന്ത്രിയായിരുന്നപ്പോഴും ക്യാമ്പ് കമാൻഡറായി വാസുദേവൻ പ്രവർത്തിച്ചു. മൊറാർജി ദേശായി കോഴിക്കോട് വന്നപ്പോൾ അദ്ദേഹം കാട്ടിയ കമാൻഡിങ് പവറും വാസുദേവൻ ഇടിവി ഭാരതിനോട് പങ്കുവച്ചു.

കാലിക്കറ്റ് ഗസ്‌റ്റ് ഹൗസിൽ എത്തിയപ്പോൾ സുരക്ഷ ചുമതലയിൽ വാസുദേവൻ ഉണ്ടായിരുന്നു. മൊറാർജി ദേശായി ഇരിക്കുന്ന റൂമിന്‍റെ തൊട്ടടുത്ത വെയിറ്റിങ് റൂമിൽ രണ്ട് മന്ത്രിമാരും കുറച്ച് എംഎൽഎമാരും അതിഭയങ്കരമായി സംസാരിക്കുകയും ചിരിക്കുകയും ചെയ്‌തു. ആദ്യ നിമിഷത്തിൽ കണ്ടില്ലെന്ന് നടിച്ച ആദ്ദേഹം പെട്ടെന്ന് ഇടത്തുനിന്ന് വലത്തോട്ട് സ്വതസിദ്ധമായ ശൈലിയിൽ നോക്കിക്കൊണ്ട് റൂമിലേക്ക് ചെന്നു തിരിച്ചുവന്നു. അവരെ മാറ്റാൻ നിർദേശിക്കുമ്പോഴേക്കും എല്ലാവരും ഭയന്ന് റൂം വിട്ടു പുറത്തിറങ്ങിയ കഥ അദ്ദേഹം ചിരിച്ചുകൊണ്ട് ഓർത്തെടുക്കുകയാണ്.

ഇന്ദിരാഗാന്ധിയുടെ എറണാകുളം സന്ദർശനത്തിലും വാസുദേവൻ ഈ ചുമതല ഏറ്റെടുത്തു. ജവഹർലാൽ നെഹ്റുവിനും രാജീവ് ഗാന്ധിക്കും (Rajeev Gandhi) സുരക്ഷ ഒരുക്കുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയായി തോന്നിയത് എന്ന് അദ്ദേഹം പറയുന്നു. രാജീവ് ഗാന്ധി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാണ് എന്നും പ്രവർത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ അത് വലിയ പ്രതിസന്ധി തീർത്തു.

എന്നാൽ, ഇന്ദിരാഗാന്ധിയുടെ ഓരോ വരവും ഓരോ മുഖഭാവത്തോടെ ഉള്ളതാണ്. നെഹ്‌റു ആവട്ടെ എത്ര കാത്തിരുന്നാലും അദ്ദേഹത്തിന്‍റെ ഒരു ചിരിയിൽ കാത്തിരിപ്പിന്‍റെ മുഷിപ്പ് തീരും. മുമ്പൊക്കെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും സുരക്ഷ സംസ്ഥാന സർക്കാരിനായിരുന്നു.

എന്നാൽ, ഇപ്പോൾ കേന്ദ്രത്തിലെ എസ്.പി.ജി (SPG) സംഘമാണ് നിയന്ത്രിക്കുന്നത്.അതിനാൽ സംസ്ഥാന സർക്കാറിന് വലിയ പ്രശ്‌നമില്ല. ക്യാമ്പ് കമാന്‍ഡൻഡ് സ്വീകരിക്കുന്ന തീരുമാനങ്ങളാണ് അന്ന് അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

Also Read:Puli Kali Swaraj Round Onam Celebration : സ്വരാജ് റൗണ്ടിൽ ആറാടി പുലിക്കൂട്ടം, പൂരാരവത്തോടെ ജനം ; വർണാഭം

ABOUT THE AUTHOR

...view details