കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിനി മിത മോഹന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിലെ ദന്തൽ, പാരമെഡിക്കൽ, എംബിബിഎസ് വിദ്യാർഥികൾ പഠിപ്പുമുടക്കി സമരം നടത്തുകയായിരുന്നു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് സമഗ്ര അന്വേഷണം നടത്താൻ അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ തീരുമാനമായത്.
പരിയാരത്തെ ബിഡിഎസ് വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ നിയോഗിച്ചു - കണ്ണൂർ
മെഡിക്കൽ കോളജിലെ ദന്തൽ, പാരമെഡിക്കൽ, എംബിബിഎസ് വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് സമഗ്ര അന്വേഷണം നടത്താൻ അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ തീരുമാനമായത്.
മെഡിക്കൽ കോളജ് മാനേജ്മെന്‍റ് കൗൺസിൽ യോഗത്തിലാണ് സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചത്. മെഡിക്കൽ കോളജ്, ദന്തൽ കോളേജ് എന്നിവിടങ്ങളിലെ അധ്യാപകർ അടങ്ങുന്നതാണ് അന്വേഷണ സംഘം. മരണത്തിനു കാരണമായ ചികിത്സയിലെ വീഴ്ച സംബന്ധിച്ചുള്ള അന്വേഷണം നടത്തി ചികിത്സ രേഖകൾ അടക്കം പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
കഴിഞ്ഞ 20ന് നടന്ന കൊവിഡ് പ്രതിരോധ കുത്തിവെപ്പിൽ ആദ്യഡോസ് സ്വീകരിച്ച ശേഷം. കൊവിഡ് ബാധിതയായി മിത മോഹൻ മരണപ്പെട്ടതെന്നാണ് ആരോപണം. കുത്തിവെപ്പ് നടത്തിയ ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മിതയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും ജീവനക്കാര്‍ വേണ്ടത്ര പരിഗണിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്.