ചെങ്കൽ മതിൽ ഇടിഞ്ഞുവീണ് 25 കാരൻ മരിച്ചു - man died
മുഹമ്മദിന്‍റെ മകൻ ശുഹൈബ് എ.പിയാണ് മരിച്ചത്. ചെങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടുന്നതിനിടെ ഇടിഞ്ഞാണ് അപകടം.

ചെങ്കൽ മതിൽ ഇടിഞ്ഞുവീണ് 25 കാരൻ മരിച്ചു
കണ്ണൂർ: ഇരിക്കൂർ പെരുവളത്ത് പറമ്പിൽ ചെങ്കൽ മതിൽ ഇടിഞ്ഞ് വീണ് 25 കാരൻ മരിച്ചു. മുഹമ്മദിന്‍റെ മകൻ ശുഹൈബ് എ.പിയാണ് മരിച്ചത്. ചെങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടുന്നതിനിടെയാണ് അപകടം. ജോലിക്കിടെ മതില്‍ ഇടിയുകയായിരുന്നു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം പരിയാരത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.