കണ്ണൂരിൽ 78 പേര്‍ക്ക് കൂടി കൊവിഡ് - കണ്ണൂർ
നിലവിൽ ജില്ലയിൽ 776 പേര്‍ ചികില്‍സയിലാണ്
കണ്ണൂർ:ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ഒരാള്‍ വിദേശത്ത് നിന്നും അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ 2513 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു . രോഗമുക്തരായവരുടെ എണ്ണം 1713 ആയി. കൊവിഡ് സ്ഥിരീകരിച്ച 16 പേരും മരണശേഷം കൊവിഡ് സ്ഥിരീകരിച്ച എട്ടുപേരുമടക്കം ജില്ലയില്‍ കൊവിഡ് മരണം 24 ആണ്. ബാക്കി 776 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.