കണ്ണൂർ: കൊവിഡ് ബാധ സംശയിച്ച് കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6,149 ആയി. ഇവരില്‍ 49 പേര്‍ ആശുപത്രിയിലും 6,100 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 26 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ ഒമ്പത് പേരുമാണ് നിരീക്ഷണത്തിലുള്ളത്.
കണ്ണൂരില്‍ 6,149 പേർ നിരീക്ഷണത്തിൽ - kannur covid 19
ഇതുവരെ കണ്ണൂർ ജില്ലക്കാരായ 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ വിവിധ ആശുപത്രികളിലാണ്
കണ്ണൂർ
ഇതുവരെ ജില്ലയില്‍ നിന്ന് 154 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 153 എണ്ണത്തിന്‍റെ ഫലമാണ് വന്നത്. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും 148 എണ്ണം നെഗറ്റീവുമാണ്. ഇതുവരെ കണ്ണൂർ ജില്ലക്കാരായ 11 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുകയാണ്. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ ആശുപത്രി വിട്ടു.