കണ്ണൂര്‍: ക്രിസ്‌തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ് സംഘം നടത്തിയ റെയ്‌ഡില്‍ 500 ലിറ്റര്‍ വാഷ് പിടികൂടി. തിനൂർ ഉറിതൂക്കി മലയിൽ കണ്ടൻ ചോല തോട്ടിലെ പാറക്കെട്ടുകൾക്കിടയിൽ മൂന്ന് ബാരലുകളിലായി ചാരായം വാറ്റാനായി സൂക്ഷിച്ച വാഷ് അധികൃതർ കണ്ടെത്തി നശിപ്പിച്ചു.
Wash seized raid at Nadapuram : വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസറും കോഴിക്കോട് എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും സംയുക്തമായി ബുധനാഴ്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്.