കേരളം

kerala

ETV Bharat / state

കണ്ണൂരിൽ 464 പേര്‍ക്ക് കൊവിഡ് - കണ്ണൂർ

ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5505 ആയി.

464 new covid cases  kannur district  കണ്ണൂർ  464 പേര്‍ക്ക് കൊവിഡ്
കണ്ണൂരിൽ 464 പേര്‍ക്ക് കൊവിഡ്

By

Published : Oct 17, 2020, 7:10 PM IST

കണ്ണൂർ: ജില്ലയില്‍ 464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 433 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേർ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 19453 ആയി. ഇവരില്‍ 561 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 13305 ആയി. 180 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5505 പേര്‍ ചികില്‍സയിലാണ്. ഇവരിൽ 4654 പേര്‍ വീടുകളിലും ബാക്കി 851 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details