കണ്ണൂർ: ജില്ലയില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. മധ്യപ്രദേശ് സ്വദേശികളാണ് കോഴിക്കോട് നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനില്‍ യാത്ര തിരിച്ചത്. ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ 15 കെഎസ്ആര്‍ടിസി ബസുകളിലായാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ഇവര്‍ക്കുള്ള ഭക്ഷണപ്പൊതിയും ജില്ലാ ഭരണകൂടം നല്‍കിയിരുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു ബസില്‍ 30 പേര്‍ എന്ന കണക്കിലാണ് യാത്ര അനുവദിച്ചത്.
കണ്ണൂരില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി - guest workers
യാത്രക്ക് മുമ്പ് തൊഴിലാളികളെ പ്രത്യേക ആരോഗ്യ പരിശോധനക്ക് വിധേയരാക്കിയിരുന്നു

കണ്ണൂരില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി
യാത്രക്ക് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുകയും രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തിരുന്നു. കണ്ണൂര്‍ റെയിവേ സ്റ്റേഷനില്‍ നിന്നും വ്യാഴാഴ്‌ച യുപിയിലേക്കും വെള്ളിയാഴ്‌ച ജാര്‍ഖണ്ഡിലേക്കും 1140 അതിഥി തൊഴിലാളികള്‍ പുറപ്പെടും. കഴിഞ്ഞ ഞായറാഴ്‌ച കണ്ണൂരില്‍ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനില്‍ ബിഹാറിലേക്ക് 1140 അതിഥി തൊഴിലാളികള്‍ മടങ്ങിയിരുന്നു.