കേരളം

kerala

ETV Bharat / state

കണ്ണൂർ വിമാനത്താവളത്തിൽ 45 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - sharjah

ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.

രാജ്യാന്തര വിമാനത്താവളം കണ്ണൂർ  കണ്ണൂർ വിമാനത്താവളം  45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി  കാസർകോട് മഞ്ചേശ്വരം സ്വദേശി  Kannur airport  45 grams seized from passengers  kasargod manjeshwaram  kannur gold case  sharjah  dubai
45 ലക്ഷം രൂപയുടെ സ്വർണം

By

Published : Aug 13, 2020, 10:52 AM IST

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട്, മഞ്ചേശ്വരം സ്വദേശികളായ സത്താർ, ഷമീർ എന്നിവരിൽ നിന്നാണ് 888 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. ഷാർജ, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരാണ് ഇവർ. ചെക്ക് ഇൻ ബാഗിൽ സ്ട്രിപ്പ് രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്തിയത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ഇ വികാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കുട, പേന, ജീൻസിന്‍റെ ബട്ടൺ എന്നിവിടങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും അറസ്റ്റ് ചെയ്തു.

ABOUT THE AUTHOR

...view details