കണ്ണൂർ: ജില്ലയിൽ 44 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പാനൂരിൽ നാല് പുരുഷൻമാർക്കും രണ്ട് സ്ത്രീകൾക്കും ചൊക്ലിയിൽ ഒരു പുരുഷനും സ്ത്രീക്കും കുന്നോത്ത് പറമ്പിൽ രണ്ട് സ്ത്രീകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. കുന്നോത്ത്പറമ്പ് സ്വദേശിയായ അയിഷ ഇന്നലെ കൊവിഡ് മൂലം മരിച്ചിരുന്നു. രോഗം പിടിപെട്ടവരിൽ പലരുടേയും ഉറവിടം വ്യക്തമല്ല.
കണ്ണൂരിൽ 44 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് കേരളം
ജില്ലയിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
![കണ്ണൂരിൽ 44 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു kannur covid update Kannur covid updates 44 more people tested positive for covid 19 കണ്ണൂർ കണ്ണൂർ കൊവിഡ് അപ്‌ഡേറ്റ് കൊവിഡ് കേരളം 44 കൊവിഡ് രോഗികൾ കൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8014151-593-8014151-1594657032720.jpg)
കണ്ണൂരിൽ 44 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
10 ഡിഎസ്‌സി ജവാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. നേപ്പാൾ, ജമ്മുകശ്‌മീർ, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സ്വദേശികളായ ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂത്തുപറമ്പ് അഗ്നിശമന ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റുള്ള കൊവിഡ് രോഗികളിൽ 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒമ്പത് പേർ വിദേശത്ത് നിന്നും എത്തിയവരാണ്.