കണ്ണൂർ: ജില്ലയില്‍ 435 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 386 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 28 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11918 ആയി. ഇവരില്‍ 111 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 6858 ആയി. അതേ സമയം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു.
കണ്ണൂരിൽ 435 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ - 435 people tested covid positive
നിലവിൽ ജില്ലയിൽ 4524 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്
കണ്ണൂരിൽ 435 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയിൽ ഇതുവരെ 101 പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ 4524 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 3389 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.