കണ്ണൂരില്‍ 332 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid in kannur news
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10,222 ആയി. 86 പേരാണ് ജില്ലയിൽ ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്
![കണ്ണൂരില്‍ 332 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കണ്ണൂരിലെ കൊവിഡ് വാര്‍ത്ത കണ്ണൂരിലെ കൊവിഡ് അപ്പ്‌ഡേറ്റ് covid in kannur news covid update in kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8961860-366-8961860-1601223687993.jpg)
കണ്ണൂർ: ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. ഒരാള്‍ വിദേശത്തു നിന്നും 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10,222 ആയി. ഇവരില്‍ 153 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6239 ആയി. കൊവിഡ് ബാധിച്ച് 86 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. ശേഷിക്കുന്ന 3,565 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 2546 പേര്‍ വീടുകളിലും ബാക്കി 1019 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.