കണ്ണൂരിൽ 306 പേര്‍ നിരീക്ഷണത്തിൽ
ഇതുവരെ 4,279 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4,217 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 3,977 എണ്ണം നെഗറ്റീവാണ്
കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 306 പേര്‍. ഇവരില്‍ 36 പേര്‍ ആശുപത്രിയിലും 270 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 25 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ഏഴ് പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ നാല് പേരുമാണ് നിരീക്ഷണത്തിള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ ഡിസ്‌ചാര്‍ജ് നേടി. ഇതുവരെ 4,279 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4,217 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 3,977 എണ്ണം നെഗറ്റീവാണ്. 62 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവായത് 138 എണ്ണമാണ്.