കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 18 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം. ഇതോടെ ജില്ലയില്‍ ആകെ 22752 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 537 പേര്‍ രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 16891 ആയി. 94 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 5634 പേര്‍ ചികിത്സയിലാണ്.
കണ്ണൂരില്‍ 274 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - സമ്പര്‍ക്ക രോഗബാധ
247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 18 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം. 537 പേര്‍ രോഗമുക്തി നേടി.
കണ്ണൂരില്‍ 274 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
4412 പേര്‍ വീടുകളിലും 1222 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. 18902 പേർ നിരീക്ഷണത്തിലാണ്. ഇതില്‍ 17826 പേര്‍ വീടുകളിലും 1076 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 195250 സാംമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 194600 എണ്ണത്തിൻ്റെ ഫലം വന്നു. 650 എണ്ണത്തിൻ്റെ ഫലം ലഭിക്കാനുണ്ട്.