കണ്ണൂരില്‍ 260 പേര്‍ക്ക് കൂടി കൊവിഡ് - കണ്ണൂരിലെ കൊവിഡ് കേസുകള്‍ വാര്‍ത്ത
രണ്ടു പേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്
![കണ്ണൂരില്‍ 260 പേര്‍ക്ക് കൂടി കൊവിഡ് covid case in kannur news covid update in kannur കണ്ണൂരിലെ കൊവിഡ് കേസുകള്‍ വാര്‍ത്ത കണ്ണൂരിലെ കൊവിഡ് അപ്പ്‌ഡേറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8839463-726-8839463-1600356144744.jpg)
കണ്ണൂർ: ജില്ലയില്‍ 260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 232 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. രണ്ടു പേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7014 ആയി. ഇവരില്‍ 91 പേര്‍ ഇന്ന് രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 4475 ആയി. കൊവിഡ് ബാധിച്ച് 61 രോഗികള്‍ ജില്ലയിൽ മരിച്ചു. 2218 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 1376 പേര്‍ വീടുകളിലും ശേഷിക്കുന്ന 842 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.