കണ്ണൂർ:ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 196 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. നാല് പേര്‍ വിദേശത്ത് നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 5089 ആയി.
കണ്ണൂരിൽ 251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കണ്ണൂർ കൊവിഡ് കേസ്
ജില്ലയില്‍ ആകെ 5089 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കണ്ണൂരിൽ 251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആകെ രോഗം സ്ഥിരീകരിച്ചവരിൽ ഇന്ന് രോഗമുക്തി നേടിയ 69 പേരടക്കം 3422 പേര്‍ ആശുപത്രി വിട്ടു. 40 പേരാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1627 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.