കണ്ണൂരിൽ 242 പേര്‍ക്ക് കൂടി കൊവിഡ് - covid cases kannur
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 7,808 ആയി.
കൊവിഡ്
കണ്ണൂർ: ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 216 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 14 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം ബാധിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 7,808 ആയി. ഇതിൽ 158 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 4,896 ആയി. കൊവിഡ് ബാധിച്ച് 72 രോഗികളാണ് ഇതുവരെ ജില്ലയിൽ മരിച്ചത്.