കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - പ്ലാസ്റ്റിക് ജാറിനുള്ളിൽ സ്വർണം
വടകര അഴിയൂർ സ്വദേശി സൈനിൽ ആബിദ് അറസ്റ്റിൽ

കണ്ണൂർ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 470 ഗ്രാം സ്വർണവുമായി വടകര അഴിയൂർ സ്വദേശി സൈനിൽ ആബിദാണ് കസ്റ്റംസിന്‍റെ പിടിയിലായത്. പ്ലാസ്റ്റിക് ജാറിനുള്ളിൽ മിശ്രിത രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.