കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലുള്ളത് 20,61,041 വോട്ടര്‍മാര്‍. 10,88,355 സ്ത്രീകളും 9,72,672 പുരുഷന്‍മാരും 14 ഭിന്നലിംഗക്കാരുമാണ് വോട്ടര്‍പട്ടികയിലുളളത്. 2,13,096 വോട്ടര്‍മാരുള്ള തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ കണ്ണൂര്‍ നിയോജക മണ്ഡലമാണ് പുറകില്‍. 1,73,961 പേരാണ് ഇവിടെയുള്ളത്. ജില്ലയില്‍ 13,674 പുരുഷന്‍മാരും 583 സ്ത്രീകളും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഒരാളും ഉള്‍പ്പെടെ 14,258 എന്‍ആര്‍ഐ വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കു പുറമെ 6,730 പുരുഷന്‍മാരും 256 സ്ത്രീകളുമായി 6,986 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.
കണ്ണൂരില്‍ 20,61,041 വോട്ടര്‍മാര്‍ - കണ്ണൂർ ജില്ലയിലെ വോട്ടർമാർ
ജില്ലയിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്
11 നിയോജകമണ്ഡലങ്ങളിലായി 3,137 പോളിങ് കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്കായി റിസര്‍വ് ഉള്‍പ്പെടെ 15,700 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തുന്നതിനായി രണ്ട് വീതം പോളിങ് അസിസ്റ്റന്‍റുമാരെയും എല്ലാ കേന്ദ്രത്തിലും നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ ജില്ലയില്‍ 55 മൈക്രോ ഒബ്‌സര്‍വര്‍മാരെയും ഓരോ നിയോജക മണ്ഡലത്തിലും 60 വീതം അസിസ്റ്റന്‍റ് വോട്ട് മോണിറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.