കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കടന്നപ്പള്ളി പുത്തൂർക്കുന്നിലെ മടക്കുടിയൻ ഹൗസിൽ കെ.സാജുമോൻ, നരിപ്പാറയിലെ വെട്ടുപറമ്പിൽ വീട്ടിൽ വി.ഡി. സിബി എന്നിവരാണ് കണ്ണൂർ പരിയാരത്ത് വച്ച് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍ - kannur latest news
പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു
പിടിയിലായ പ്രതികള്‍
സ്കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അധ്യാപിക ഉടൻ തന്നെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 2018 ലാണ് കേസിന് ആസ്‌പദമായ സംഭവം. സ്‌കൂളിലേക്കുള്ള യാത്രക്കിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചിരുന്നത്. സാജുമോൻ ടൈൽസ് തൊഴിലാളിയും സിബി റബ്ബർ ടാപ്പിങ് തൊഴിലാളിയുമാണ്.
Last Updated : Oct 19, 2019, 7:06 PM IST