കണ്ണൂരില്‍ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ പരിസരത്ത് നിന്ന് വെടിമരുന്ന് പിടികൂടി - kannur police
അബ്‌ദുൾ സലാം എന്നയാളുടെ വീടിന്‍റെ പരിസരത്തുനിന്നാണ് 2 കിലോഗ്രാം വെടിമരുന്ന് പൊലീസ് കണ്ടെടുത്തത്

പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച 2 കിലോഗ്രാം വെടിമരുന്ന് പിടികൂടി
കണ്ണൂർ: ആൾതാമസമില്ലാത്ത വീടിന്‍റെ പരിസരത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയില്‍ 2 കിലോഗ്രാം വെടിമരുന്ന് പൊലീസ് പിടികൂടി. അബ്‌ദുൾ സലാം എന്നയാളുടെ വീടിന്‍റെ പരിസരത്തുനിന്നാണ് വെടിമരുന്ന് കണ്ടെടുത്തത്. വീട്ടുടമ ഗൾഫിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.