കണ്ണൂർ: ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ ഒഡിഷ സ്വദേശി (35), പഞ്ചാബ് സ്വദേശിയായ ഡി.എസ്.സി ഉദ്യോഗസ്ഥൻ (46) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഏഴ് പേർ രോഗമുക്തരായി. തിരുവനന്തപുരം വിമാനത്താവളം വഴി ജൂൺ 18 ന് നൈജീരിയയിൽ നിന്നെത്തിയ പിണറായി സ്വദേശി (37), കണ്ണൂർ വിമാനത്താവളം വഴി ജൂൺ 24ന് കുവൈറ്റിൽ നിന്നെത്തിയ വാരം സ്വദേശി (63), ജൂൺ 26 ന് ഖത്തറിൽ നിന്നെത്തിയ പടിയൂർ സ്വദേശി (46), ജൂലായ് മൂന്നിന് സൗദി അറേബ്യയിൽ നിന്നെത്തിയ പരിയാരം സ്വദേശി (40), അന്നേ ദിവസം ഖത്തറിൽ നിന്നെത്തിയ പാനൂർ സ്വദേശി (36), ദമാമിൽ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശിയായ ഒമ്പത് വയസുകാരൻ, ജൂലായ് നാലിന് ഖത്തറിൽ നിന്നെത്തിയ ഏഴോം സ്വദേശി (33), കരിപ്പൂർ വിമാനത്താവളം വഴി ജൂൺ 20 ന് അബുദാബിയിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി (25), ജൂലായ് മൂന്നിന് സൗദി അറേബ്യയിൽ നിന്നെത്തിയ മലപ്പട്ടം സ്വദേശി (36), ജൂലായ് 3 ന് റിയാദിൽ നിന്നെത്തിയ കൊളച്ചേരി സ്വദേശിയായ നാല് വയസുകാരി, ബഹ്റൈനിൽ നിന്നെത്തിയ പാനൂർ സ്വദേശി (47), നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂൺ 19 ന് ദുബായിൽ നിന്നെത്തിയ പടിയൂർ സ്വദേശി (22) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.