കണ്ണൂർ:വീട് കേന്ദ്രികരിച്ച് വൻതോതിൽ ചാരായം നിർമ്മിച്ച് കടത്തിവന്നിരുന്ന അരങ്ങു സ്വദേശി പള്ളത്തു വീട്ടിൽ സജിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു. ആലക്കോട് എക്‌സൈസ് സംഘത്തിന്‍റെ റെയ്ഡിലാണ് വാറ്റും ചാരായവും കണ്ടെടുത്തത്.
കൊവിഡ് സാഹചര്യത്തിൽ മദ്യശാലകൾ അടച്ചതോടെ നാടൻ ചാരായം വ്യാപകമായി വീട് കേന്ദ്രീകരിച്ചു നിർമിച്ച് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നടുവിൽ, ഉത്തൂർ, മീൻപറ്റി, പുലിക്കുരുമ്പ, കുടിയാൻമല, കരുവഞ്ചാൽ പ്രദേശങ്ങളിൽ സ്ഥിരമായി വാറ്റു ചാരായം നിർമ്മിച്ചു കൊടുക്കുന്നയാളിൽ പ്രധാനിയായ സജിയെ പുലർച്ചയ്ക്ക് മഫ്തിയിൽ എത്തിയാണ് എക്സൈസുകാർ പിടികൂടി കേസെടുത്തത്.