കേരളം

kerala

ETV Bharat / state

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 144 പ്രഖ്യാപിച്ചു

ഏപ്രിൽ 20 മുതൽ 27 വരെയാണ് നിരോധനാജ്ഞ.

By

Published : Apr 20, 2021, 12:24 AM IST

കണ്ണൂരിൽ 144 പ്രഖ്യാപിച്ചു  കൊവിഡ് നിയന്ത്രണങ്ങൾ  kannur covid updates  kerala covid
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 144 പ്രഖ്യാപിച്ചു

കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 144 പ്രഖ്യാപിച്ചു. കണ്ണൂർ കോർപറേഷൻ, തലശേരി, പയ്യന്നൂർ, ഇരിട്ടി നഗരസഭകൾ, ചെറുതാഴം, ചെറുപുഴ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലാണ് ജില്ലാ കലക്ടർ ടിവി സുഭാഷ് 144 പ്രഖ്യാപിച്ചത്.

ഏപ്രിൽ 20 മുതൽ 27 വരെയാണ് നിരോധനാജ്ഞ.കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ജില്ലയിൽ ഇന്ന് 1175 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 990 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ABOUT THE AUTHOR

...view details