കണ്ണൂരില്‍ 135 പേര്‍ക്ക് കൂടി കൊവിഡ് - covid 19 news
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3309 ആയി
![കണ്ണൂരില്‍ 135 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് 19 വാര്‍ത്ത കൊവിഡ് ബാധ വാര്‍ത്ത covid 19 news covid infection news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8596159-thumbnail-3x2-covid.jpg)
കൊവിഡ്
കണ്ണൂർ: ജില്ലയില്‍ 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 113 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3309 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 137 പേരടക്കം 2275 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 22 പേര്‍ ഉള്‍പ്പെടെ 27 പേര്‍ മരണപ്പെട്ടു. 1007 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.