കണ്ണൂരില്‍ 11 കണ്ടെയിന്‍മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു - കണ്ടെയിന്‍മെന്‍റ് സോൺ
ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്
കണ്ണൂർ: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 34-ാം ഡിവിഷനും മലപ്പട്ടം- 5, പാട്യം- 7, പെരളശ്ശേരി- 1, ന്യൂ മാഹി- 4, പായം- 2, അഞ്ചരക്കണ്ടി- 9, മാങ്ങാട്ടിടം- 17, ശ്രീകണ്‌ഠാപുരം- 2, മുണ്ടേരി- 7, പയ്യന്നൂര്‍- 3 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയത്.