കേരളം

kerala

ETV Bharat / state

പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകര്‍ക്കെതിരെ രക്ഷിതാക്കള്‍ - ചെറുപുഴ

ആത്മഹത്യാ കുറിപ്പില്‍ ടീച്ചർമാരുടെ പേരുകൾ പ്രതിപാദിച്ചിരുന്നതായും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി

പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കൾ

By

Published : Nov 25, 2019, 5:22 PM IST

കണ്ണൂര്‍:ചെറുപുഴയിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുടെ പരാതി. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.

ആത്മഹത്യാ കുറിപ്പില്‍ സ്കൂളിലെ ടീച്ചർമാരുടെ പേരുകൾ പ്രതിപാദിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ അന്വേഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ചെറുപുഴ സെന്‍റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആല്‍ബിന്‍ ചാക്കോയാണ് കഴിഞ്ഞ ഇരുപതിന് ആത്മഹത്യ ചെയ്തത്.

ABOUT THE AUTHOR

...view details