കണ്ണൂര്‍: കൊവിഡ് 19 രോഗബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,880 ആയി. 98 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 42 പേര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും 14 പേര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 19 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലുമാണ് നിരീക്ഷണത്തിലുള്ളത്.
കൊവിഡ് വ്യാപനം; കണ്ണൂരില്‍ 10,880 പേര്‍ നിരീക്ഷണത്തില്‍ - കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്
98 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍

കണ്ണൂരില്‍ 10,880 പേര്‍ നിരീക്ഷണത്തില്‍
ഇതുവരെ ജില്ലയില്‍ നിന്നും 426 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 374 എണ്ണത്തിന്‍റെ ഫലം ലഭിച്ചിട്ടുണ്ട്. ഇതില്‍ 335 എണ്ണം നെഗറ്റീവാണ്. തുടര്‍ പരിശോധനയില്‍ രണ്ട് എണ്ണത്തിന്‍റെ ഫലം പോസിറ്റീവാണ്. 52 എണ്ണത്തിന്‍റെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്.