കേരളം

kerala

ETV Bharat / state

ജോലി വാഗ്‌ദാനം ചെയ്‌ത് യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയതായി പരാതി ; ഇടുക്കി നെടുങ്കണ്ടം സ്വദേശി കസ്റ്റഡിയില്‍ - അഗസ്‌റ്റിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു

ജോലി ലഭിക്കുമെന്ന ഉറപ്പിൽ വിദേശത്തേക്ക് പോയ യുവാക്കൾ വിസയും മെച്ചപ്പെട്ട ജോലിയും കിട്ടാതെ കുടുങ്ങി കിടക്കുന്നതായി ബന്ധുക്കളുടെ പരാതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ അഗസ്റ്റിനാണ് പണം വാങ്ങി യുവാക്കളെ ജോലിക്കായി കൊണ്ടുപോയത്

Youths were lured to Malaysia  ജോലി വാഗ്‌ദാനംയുവാക്കളെ മലേഷ്യയിലേയ്ക്ക് കടത്തി  പ്രതി അറസ്‌റ്റിൽ  ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്  അഗസ്‌റ്റിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു  നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തു
നെടുങ്കണ്ടം

By

Published : Apr 12, 2023, 9:52 AM IST

രക്ഷിതാക്കൾ ഇടിവി ഭാരതിനോട് സംസാരിക്കുന്നു

ഇടുക്കി : വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് യുവാക്കളെ ഇടുക്കിയില്‍ നിന്ന് മലേഷ്യയിലേക്ക് കടത്തിയതായി ആരോപണം. നെടുങ്കണ്ടം സ്വദേശി അഗസ്റ്റിന്‍ എന്ന ആള്‍ക്കെതിരെയാണ് തട്ടിപ്പിനിരയായ യുവാക്കളുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഗസ്‌റ്റിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.

ജോലി ലഭിക്കുമെന്ന ഉറപ്പിൽ വിദേശത്തേക്ക് പോയ യുവാക്കൾ വിസയും മെച്ചപ്പെട്ട ജോലിയും ലഭിക്കാതെ കുടുങ്ങി കിടക്കുന്നതായാണ് ബന്ധുക്കളുടെ പരാതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ മധ്യവയസ്‌കനായ അഗസ്റ്റിനാണ് പണം വാങ്ങി യുവാക്കളെ ജോലിക്കായി കൊണ്ടുപോയത്. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പാക്കിങ് വിഭാഗങ്ങളിലും ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ഇയാള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കാൻ സാധ്യതയുള്ളതായാണ് ലഭിക്കുന്ന വിവരം.

എണ്‍പതിനായിരം രൂപ വരെ ശമ്പളം വാഗ്‌ദാനം ചെയ്‌തായിരുന്നു ഇയാള്‍ യുവാക്കളെ മലേഷ്യയിലേക്ക് കൊണ്ടുപോയത്. ജോലിക്കായി ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെ ഇയാള്‍ യുവാക്കളില്‍ നിന്ന് വാങ്ങി. ചെന്നൈയില്‍ എത്തുമ്പോള്‍ വിസ കൈവശം ലഭിയ്ക്കുമെന്ന് ആദ്യം അറിയിക്കുകയും പിന്നീട് തായ്‌ലന്‍ഡില്‍ എത്തിച്ച ശേഷം രഹസ്യ മാര്‍ഗത്തിലൂടെ മലേഷ്യയിലേക്ക് കൊണ്ടുപോവുകയും ആയിരുന്നുവെന്ന് യുവാക്കള്‍ വീട്ടുകാരെ അറിയിച്ചു.

തട്ടിപ്പിനിരയായ യുവാവിന്‍റെ പിതാവ് സാമുവല്‍ പറയുന്നതനുസരിച്ച് ഏഴ് മാസങ്ങൾക്ക് മുൻപാണ് യുവാക്കളെ നാട്ടിൽ നിന്ന് കൊണ്ടുപോയത്. കഠിനമായ യാത്രയായിരുന്നു എന്നും തായ്‌ലന്‍ഡില്‍ എത്തിയപ്പോള്‍ മാത്രമാണ് തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞതെന്നും മകന്‍ പറഞ്ഞിരുന്നു. തട്ടിപ്പ് മനസിലായെങ്കിലും ഫോണും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ യുവാക്കള്‍ക്ക് നേരത്തെ ബന്ധുക്കളെ വിവരം അറിയിക്കാനായില്ല. എട്ട് മണിക്കൂറോളം വനമേഖലയിലൂടെ നടന്നും അടച്ച് മൂടിയ കണ്ടെയ്‌നര്‍ ലോറികളിലും ബോട്ടിലും യാത്ര ചെയ്‌തുമാണ് ഇവര്‍ മലേഷ്യയില്‍ എത്തിയത്. അഗസ്‌റ്റിനൊപ്പം അയാളുടെ മകനും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് സാമുവല്‍ പറയുന്നത്.

യുവാക്കൾ താമസിക്കുന്ന വൃത്തിഹീനമായ സ്ഥലം

തട്ടിപ്പിനിരയായ യുവാവിന്‍റെ അമ്മ റീന ഉലഹന്നാന്‍ യുവാക്കളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. അഗസ്റ്റിന്‍റെ മകന്‍ മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇത് മറയാക്കിയാണ് തട്ടിപ്പ് നടന്നത്. അതേസമയം മലേഷ്യയിലേക്ക് പോയ ആറ് യുവാക്കള്‍ പിന്നീട് ബോട്ട് മാര്‍ഗം തായ്‌ലന്‍ഡില്‍ എത്തി കീഴടങ്ങിയ ശേഷം, ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ തിരികെ നാട്ടില്‍ എത്തുകയും ചെയ്‌തു. എന്നാല്‍ നിരവധി യുവാക്കള്‍ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് ബന്ധുക്കൾ പറയുന്നത്.

Also Read: എസ്‌എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

പാസ്പോര്‍ട്ട് അടക്കം പിടിച്ചുവച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാരിന്‍റെ സഹായം തേടാനാവുന്നുമില്ല. ടൂറിസ്റ്റ് വിസ പോലും ഇല്ലാതെയാണ് ഇവര്‍ മലേഷ്യയില്‍ കഴിയുന്നത്. ബന്ധുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഗസ്റ്റിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിയമ വിദഗ്‌ധരുമായി ആലോചിച്ചശേഷം ഇയാള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കുന്നതിനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. യാതൊരു അനുമതിയും ഇല്ലാതെയാണ് നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ അഗസ്റ്റിന്‍ ആളുകളെ വിദേശത്തേക്ക് കടത്തിയിരുന്നത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.

ABOUT THE AUTHOR

...view details