കേരളം

kerala

ETV Bharat / state

ആമയുടെ പുറത്ത് വച്ചാല്‍ സ്വര്‍ണം ഇരട്ടിക്കും! 23 പവൻ യുവതിയില്‍ നിന്നും തട്ടിയ കാമുകനും സുഹൃത്തും പിടിയില്‍ - കിച്ചു ബെന്നി

ഇടുക്കി സ്വദേശിയായ കിച്ചു ബെന്നി, രാജസ്ഥാന്‍ സ്വദേശിയായ വിശാല്‍ മീണ എന്നിവരാണ് അറസ്റ്റിലായത്. കിച്ചുവിന്‍റെ പെണ്‍സുഹൃത്താണ് കബളിപ്പിക്കപ്പെട്ട യുവതി

youths arrested for cheating woman  cheating woman and stealing gold  cheating woman  youths arrested  youths arrested in Ernakulam  യുവതിയുടെ 23 പവന്‍ സ്വര്‍ണം തട്ടി  കാമുകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍  ഇടുക്കി  കിച്ചു ബെന്നി  വിശാല്‍ മീണ
യുവതിയുടെ 23 പവന്‍ സ്വര്‍ണം തട്ടി

By

Published : Mar 22, 2023, 7:40 AM IST

ഇടുക്കി: ആമയുടെ പുറത്ത് പണം വച്ചാല്‍ ഇരട്ടിക്കുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി (23), രാജസ്ഥാന്‍ മിലാക്‌പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരാണ് കൊച്ചിയില്‍ പിടിയിലയത്. കിച്ചുവിന്‍റെ കാമുകിയാണ് തട്ടിപ്പിന് ഇരയായ യുവതി.

ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച്‌ ഇരുവരും 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് വിശാല്‍ മീണക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വര്‍ണം നല്‍കിയാല്‍ സമാനമായി ചെയ്‌തു തരുമെന്നും കിച്ചു യുവതിയെ വിശ്വസിപ്പിച്ചു.

വിശാല്‍ മീണക്ക് സ്വര്‍ണം നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് കാമുകനോട് യുവതി പറഞ്ഞിരുന്നു. സൂക്ഷിക്കാമെന്ന് യുവതിയ്‌ക്ക് കിച്ചു ഉറപ്പ് നല്‍കുകയും ചെയ്‌തു. ഇത് വിശ്വസിച്ച്‌ മട്ടാഞ്ചേരിയില്‍ വച്ച്‌ സ്വര്‍ണം കൈമാറി. ഇതിന് ശേഷം മൂവരും കാറില്‍ എറണാകുളത്തേക്ക് വരുന്നതിനിടെ സിഗരറ്റ് വാങ്ങാന്‍ കിച്ചു കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഒപ്പം യുവതിയും ഇയാള്‍ക്കൊപ്പം കടയിലേക്ക് പോയി.

ഈ തക്കം നോക്കി വിശാല്‍ മീണ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. യുവതി ഉടനെ നോര്‍ത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കി. സിസിടിവി കാമറ പരിശോധിച്ച പൊലീസ് വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തി ഷൊര്‍ണൂരില്‍ വച്ച്‌ ഇയാളെ തൊണ്ടി സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിലാണ് കിച്ചുവിന്‍റെ ഒത്താശയോടെ ആണ് സ്വര്‍ണം തട്ടിയതെന്ന് ഇയാള്‍ സമ്മതിച്ചത്. പിന്നാലെ യുവതിയുടെ കാമുകനെയും പ്രതിചേര്‍ത്തു. അതേസമയം കിച്ചുവിനെ കബളിപ്പിച്ച്‌ സ്വര്‍ണവുമായി സ്ഥലം വിടാനായിരുന്നു വിശാലിന്‍റെ പദ്ധതി.

Also Read: അർബുദമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുൻ സഹപാഠികളിൽ നിന്ന് 15 ലക്ഷം രൂപ തട്ടി ; തൊടുപുഴ സ്വദേശി പിടിയിൽ

വീടിന്‍റെ ദോഷം മാറാന്‍ സ്വര്‍ണ കുരിശ്, 21 പവന്‍ തട്ടിയെടുത്തു: കഴിഞ്ഞ വര്‍ഷം നവംബറില്‍ കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് സര്‍ണം തട്ടിയ കേസില്‍ രണ്ട് സ്‌ത്രീകള്‍ അറസ്റ്റിലായിരുന്നു. വീടിന് ദോഷമുണ്ടെന്നും അത് മാറാന്‍ സ്വര്‍ണം കൊണ്ട് കുരിശ് പണിയണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അതിരമ്പുഴ സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് 21 പവനോളം സ്വര്‍ണമാണ് പത്തനംതിട്ട സ്വദേശിയായ ദേവി, കൊല്ലം സ്വദേശിയായ സുമതി എന്നിവര്‍ കൈക്കലാക്കിയത്.

കത്തി പോലുള്ള ആയുധങ്ങള്‍ വീടുകളില്‍ വില്‍പന നടത്തി വരികയായിരുന്നു പിടിയിലായ സ്‌ത്രീകള്‍. കച്ചവടത്തിന് ഇടയിലാണ് ഇരുവരും വീട്ടമ്മയെ കബളിപ്പിച്ചത്. വീടിന്‍റെ ദോഷം മാറാന്‍ സ്വര്‍ണ കുരിശ് പണിതാല്‍ മതിയെന്ന് പറഞ്ഞ് പലതവണയായി സ്‌ത്രീകള്‍ വീട്ടമ്മയില്‍ നിന്ന് 21 പവനോളം സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. പിന്നീട് ഇവരുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ വീട്ടമ്മ പൊലീസില്‍ പരാതിപ്പെട്ടു. പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

Also Read: സാമ്പത്തിക ഇടപാടിനെച്ചൊല്ലി മത്സ്യ കച്ചവടക്കാർ തമ്മിൽ അടിപിടി; രണ്ടു കേസുകളിലായി 3 പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details