ഇടുക്കി: കേരളത്തിലെ ലക്ഷക്കണക്കിന് യുവജനങ്ങളുടെ തൊഴിൽ നിഷേധിച്ച പിണറായി സർക്കാരിനോടുള്ള യുവതയുടെ പ്രതിഷേധമായിരിക്കും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് മുകേഷ് മോഹനൻ. നാല് ലക്ഷത്തി ഇരുപതിനായിരം യുവജനങ്ങൾക്ക് ആണ് ഉമ്മൻചാണ്ടി സർക്കാര്‍ തൊഴില്‍ നല്‍കിയത്. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് പിഎസ്‌സി വഴി എത്ര പേർക്ക് ജോലി നൽകിയെന്ന് തെരഞ്ഞെടുപ്പ് ചർച്ച നടത്താന്‍ പോലും ഇടതുപക്ഷ നേതാക്കൾ തയ്യാറാവുന്നില്ല.
യുവതയുടെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: യൂത്ത് കോൺഗ്രസ്
എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് പിഎസ്‌സി വഴി എത്ര പേർക്ക് ജോലി നൽകിയെന്ന് തെരഞ്ഞെടുപ്പ് ചർച്ച നടത്താന്‍ പോലും ഇടത് നേതാക്കൾ തയ്യാറാവുന്നില്ലെന്ന് മുകേഷ് മോഹൻ
യുവജനങ്ങളുടെ സർക്കാരിനോടുള്ള പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: യൂത്ത് കോൺഗ്രസ്
എൽഡിഎഫുകാർ തൊഴിൽ കൊടുത്തത് പിന്‍വാതില്‍ നിയമനത്തിലൂടെ ഡിവൈഎഫ്ഐക്കാർക്കും അവരുടെ ബന്ധുക്കൾക്കും മാത്രമാണന്നും മുകേഷ് മോഹൻ പറഞ്ഞു. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കണമെങ്കിൽ യുഡിഎഫ് അധികാരത്തിൽ വരണം. ഇതിനാൽ തന്നെ ഉടുമ്പൻചോലയിൽ നിന്നും അഡ്വ. ഇ.എം. ആഗസ്‌തി ജയിച്ച് വരേണ്ടത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.