കേരളം

kerala

ETV Bharat / state

രാഹുൽ ഗാന്ധിക്ക് നേരെയുള്ള അതിക്രമം; നെടുങ്കണ്ടത്ത് പ്രതിഷേധ ജ്വാല - youth congress Protest

വരും ദിവസത്തിൽ ജില്ലയിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വരുമെന്നും നേതാക്കൾ പറഞ്ഞു

രാഹുൽ ഗാന്ധിക്ക് നേരെയുള്ള അതിക്രമം; നെടുങ്കണ്ടത്ത് പ്രതിഷേധ ജ്വാല
രാഹുൽ ഗാന്ധിക്ക് നേരെയുള്ള അതിക്രമം; നെടുങ്കണ്ടത്ത് പ്രതിഷേധ ജ്വാല

By

Published : Oct 3, 2020, 11:04 AM IST

ഇടുക്കി:രാഹുൽ ഗാന്ധിക്ക് നേരെ യുപി പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് പ്രതിഷേധ ജ്വാല തീർത്തു. ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി കെപിസിസി സെക്രട്ടറി എംഎൻ ഗോപി ഉദ്ഘാടനം ചെയ്തു.

രാഹുൽ ഗാന്ധിക്ക് നേരെയുള്ള അതിക്രമം; നെടുങ്കണ്ടത്ത് പ്രതിഷേധ ജ്വാല

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന രാഹുൽഗാന്ധിയെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത പൊലീസിന്‍റെ നടപടി കാടത്തവും ജനാധിപത്യവിരുദ്ധവുമാണ്. ദുർബല വിഭാഗങ്ങൾക്കും ദളിതർക്കും ഒരു സുരക്ഷയും ഇല്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. വരും ദിവസത്തിൽ ഇതിനെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വരുമെന്നും നേതാക്കൾ പറഞ്ഞു.

ABOUT THE AUTHOR

...view details