ഇടുക്കി :ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിധീരജിന്‍റെ കൊലപാതകത്തില്‍ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. കൊലപാതകം രാഷ്‌ട്രീയ വിരോധം കാരണമാണെന്ന് എഫ്ഐആറില്‍ പറയുന്നു.
ധീരജ് വധം : യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി - ധീരജ് കൊലപാതക അന്വേഷണം
കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്
ധിരജ് കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ALSO READ:ധീരജിന് അന്ത്യവിശ്രമം തളിപ്പറമ്പ് പട്ടപ്പാറയിൽ ; സ്‌മാരകവും ഒരുക്കും
വധശ്രമത്തിനും സംഘം ചേർന്നതിനും നിഖിൽ പൈലിയുടെ സുഹൃത്ത് ജെറിൻ ജോജോക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ധീരജിന്‍റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും.