ഇടുക്കി: അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവർക്ക് സഹായവുമായി കരുണാപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ചേറ്റുകുഴി ഗ്രേസ് റിഹാബിലിറ്റേഷൻ സെൻ്ററിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ സഹായം എത്തിച്ചു നൽകി.
കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുരിതത്തിലായത് അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവരാണ്. വ്യക്തികളും സംഘടനകളും നൽകുന്ന സഹായങ്ങൾ മൂലമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് സഹായങ്ങൾ നിലച്ചതോടെ സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലായി. നൂറുകണക്കിന് ആളുകൾ പാർക്കുന്ന അഗതി മന്ദിരങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന അരിയും മറ്റ് ആനുകൂല്യങ്ങളും മാത്രമാണ് ഇപ്പോൾ കൈത്താങ്ങായുള്ളത്.