ഇടുക്കി: ഉടുമ്പൻചോലയിൽ തണ്ണീർക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷർ യൂണിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നിശാ പാർട്ടിയിൽ പങ്കെടുത്ത കോൺഗ്രസ് പ്രാദേശിക നേതാവ് ജെയിംസിനെതിരെ കോൺഗ്രസ്. ജെയിംസ് സേനാപതി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. പോസ്റ്റർ പ്രചരണം നടത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
നിശാപാർട്ടിയിൽ പങ്കെടുത്ത കോൺഗ്രസ് പ്രാദേശിക നേതാവ് ജെയിംസിനെതിരെ യൂത്ത് കോൺഗ്രസ് - james
ജെയിംസ് സേനാപതി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.

നിശാപാർട്ടിയിൽ പങ്കെടുത്ത കോൺഗ്രസ് പ്രാദേശിക നേതാവ് ജെയിംസിനെതിരെ യൂത്ത് കോൺഗ്രസ്
നിശാപാർട്ടിയിൽ പങ്കെടുത്ത ബാങ്ക് പ്രസിഡന്‍റ് സ്വയം രാജിവെക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആവശ്യം. ബെല്ലി ഡാൻസ് വിഷയത്തിൽ കോൺഗ്രസിന് എതിരെ പ്രതിരോധം തീർത്ത സിപിഎമ്മിന് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇടുക്കി ഡിസിസിയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.