ഇടുക്കി: പടയപ്പയെന്ന കാട്ടാനയെ ഹോണ്‍ മുഴക്കി പ്രകോപിപ്പിച്ചുവെന്ന കുറ്റം ചുമത്തി ഡ്രൈവവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത വനംവകുപ്പിന്‍റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ആനയെ ജനവാസ മേഖലയില്‍ നിന്ന് കാട്ടിലേയ്ക്ക് തുരത്തി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ റോഡിലിറക്കി നടത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ് കെഎസ് അരുണ്‍ പറഞ്ഞു. ജനങ്ങളുടെ സംരക്ഷണം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും ജനവാസ മേഖലകളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ യൂത്ത് കേഡര്‍മാരെ നിയോഗിക്കുമെന്നും അരുണ്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കടലാർ എസ്‌റ്റേറ്റിൽ ആന എത്തിയത്. തേയില ചെടികൾക്കിടയിൽ നിന്നും പടയപ്പ റോഡിലേയ്‌ക്ക് ഇറങ്ങാൻ ശ്രമിക്കുകയിരുന്നു. അതിനിടെ ഇതു വഴി കടന്ന് പോവുകയായിരുന്ന വാഹനം ഹോണ്‍ മുഴക്കി.