കേരളം

kerala

ETV Bharat / state

ആത്മഹത്യയെ ചെറുക്കാന്‍ ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുമായി യുവജന കമ്മീഷന്‍ - യുവജനങ്ങള്‍ക്കിടയില്‍ ആത്മഹത്യ

To Strengthen The Mental Health Of Youth: യുവജനങ്ങളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം: യുവജന കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജർ മുഖ്യമന്ത്രി പിണറായി വിജയന് പഠന റിപ്പോര്‍ട്ട് കൈമാറി.

yuvajana commission  prevent suicide  m shajar  mental health  cm pinarayi vijayan
ആത്മഹത്യയെ ചെറുക്കാന്‍ ശാസ്ത്രീയ പഠനറിപ്പോര്‍ട്ട്

By ETV Bharat Kerala Team

Published : Jan 19, 2024, 3:39 PM IST

ഇടുക്കി : യുവജനങ്ങള്‍ക്കിടയില്‍ ആത്മഹത്യപ്രവണത വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ യുവജനങ്ങളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു (New Study Report To Strengthen The Mental Health Of People). യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറാണ് മുഖ്യമന്ത്രി പിണറായി വിജയന് പഠന റിപ്പോര്‍ട്ട് കൈമാറിയത്.

യുവതയുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തി ആത്മഹത്യയെ ചെറുക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 20 നാണ് സമഗ്ര പഠനം തുടങ്ങിയത്. 18 മുതല്‍ 45 വരെ വയസ്സുള്ളവരുടെ ഇടയിൽ അഞ്ച് വര്‍ഷത്തിനിടെ നടന്ന ആത്മഹത്യകളാണ് പഠനവിധേയമാക്കിയത്. എല്ലാ ജില്ലകളിലുമായി 800 ല്‍ അധികം ആത്മഹത്യകള്‍ സംബന്ധിച്ച് വിദഗ്‌ധസംഘം ശാസ്ത്രീയ പഠനം നടത്തി.

തെരഞ്ഞെടുക്കപ്പെട്ട 195 എംഎസ്‌ഡബ്ല്യൂ, സൈക്കോളജി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്. ലോകത്താകെ യുവജനക്കള്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സമാനനുഭവങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗം നിർദ്ദേശിക്കുകയാണ് ലക്ഷ്യമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു.

യുവജന കമ്മീഷന്‍ മുന്‍കൈയെടുത്ത് ആദ്യമായാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിപുലമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് കമ്മീഷന്‍. യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കമ്മീഷന്‍ അംഗം വി എ വിനീഷ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, റിസര്‍ച്ച് ടീം ചെയര്‍മാന്‍ ഡോ.എം എസ് ജയകുമാര്‍, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി ജോസഫ് എന്നിവരും പങ്കെടുത്തു.

ALSO READ : കുണ്ടറയില്‍ പ്രസ്‌ ഉടമയും കുടുംബവും വീടിനുള്ളില്‍ മരിച്ച നിലയില്‍

ABOUT THE AUTHOR

...view details